കുവൈറ്റ് തീ പിടുത്തം ; രാവിലെ കൊച്ചി വിമാനത്താവളത്തിലെത്തിച്ച മൃതദേഹങ്ങൾ പ്രത്യേകം ക്രമീകരിച്ച ആംബുലൻസുകളിൽ വീടുകളിലെത്തിക്കും.
കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി.,മുഖ്യമന്ത്രി പിണറായി വിജയൻ ,മറ്റു സംസ്ഥാന മന്ത്രിമാർ എന്നിവർ ചേർന്ന് മൃതദേഹങ്ങൾ ഏറ്റുവാങ്ങി അപാകതകൾ ഉണ്ടെങ്കിൽ കുവൈറ്റ് സർക്കാർ ആണ് പരിശോധിക്കേണ്ടത്എന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു അവർ ആ നടപടികൾ പൂർത്തിയാക്കും. കുവൈറ്റിൽ ചികിത്സയിലുള്ള ആളുകളുടെ കാര്യങ്ങൾ നോക്കുന്നത് അവിടുത്തെ സർക്കാർ ആണെന്നും സുരേഷ് ഗോപി പറഞ്ഞു. നിലിവിൽ അവിടെയുള്ളവരുടെ കാര്യത്തിൽ ഇടപെടുന്നതിന് പരിമിതിയുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി . രാവിലെ 10.30നാണ് വിമാനം കൊച്ചിയിലെത്തിച്ചത് . 45 മൃതദേഹങ്ങളുമാളുമായി ഇന്ത്യൻ വ്യോമസേനയുടെ വിമാനം കൊച്ചിയിലെത്തി .
അതിൽ 23 മലയാളികളുടെ മൃതദേഹമാണ് കൊച്ചിയിലെത്തിച്ചത് . മൃതദേഹങ്ങൾ പ്രത്യേകം ക്രമീകരിച്ച ആംബുലൻസുകളിൽ വീടുകളിലെത്തിക്കും. കുവൈറ്റിലെ മംഗഫ് ബ്ലോക്ക് നാലില് പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള എന്ബിടിസി കമ്പനിയിലെ ജീവനക്കാരുടെ താമസക്കെട്ടിടത്തില് ബുധനാഴ്ച പുലർച്ചെ നാലുമണിയോടെയാണ് അഗ്നിബാധയുണ്ടാകുന്നത്. തീപിടിത്തതിന് കാരണം ഷോര്ട്ട് സര്ക്യൂട്ടാണെന്നാണ് കുവൈറ്റ് ഫയര്ഫോഴ്സിന്റെ അന്വേഷണ റിപ്പോര്ട്ട്. രാജ്യത്തെ നിയമം അനുസരിച്ചുള്ള എല്ലാ സുരക്ഷാ സംവിധാനങ്ങളും ലേബർ ക്യാംപിൽ ഏർപ്പെടുത്തിയിരുന്നതായി എൻബിടിസി അറിയിച്ചു.
അപകടം ഉണ്ടായ സമയം ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി. പുലർച്ചെ നാലരയോടെ തീ പടരുമ്പോൾ ക്യാംപിലുള്ളവരെല്ലാം ഉറക്കത്തിലായിരുന്നു. തീ പടർന്നതിനു പിന്നാലെ അതിവേഗം വ്യാപിച്ച പുകയാണ് മരണസംഖ്യ വർധിപ്പിച്ചത്. ... പൊള്ളലേറ്റു മരിച്ചതു 2 പേർ മാത്രമാണ്. ബാക്കി 47 പേരും മരിച്ചതു പുക ശ്വസിച്ചാണെന്ന് കമ്പനി പ്രതിനിധി എം.ജിഷാം പറഞ്ഞു. അപകടം പകലായിരുന്നെങ്കിൽ ഇത്ര വലിയ ദുരന്തമാകുമായിരുന്നില്ല. ആളുകൾക്ക് ഉണരാനോ ഓടി രക്ഷപെടനോ അവസരം ലഭിച്ചില്ല....
ഗാര്ഡിന്റെ റൂമില് നിന്നാണ് തീപിടിത്തമുണ്ടായതെന്നും ഫയര്ഫോഴ്സ് പ്രസ്താവനയില് വ്യക്തമാക്കി. അപകടത്തില് മരിച്ചത് 49 ഇന്ത്യക്കാരെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. ഇതില് 46 പേരെ തിരിച്ചറിഞ്ഞു. സുരക്ഷാ വീഴ്ചയുടെ പേരിൽ രണ്ട് പേർ റിമാൻഡിലായതായി കുവൈറ്റ് വാർത്താ ഏജൻസി അറിയിച്ചു. ഒരു കുവൈറ്റ് പൗരനും ഒരു വിദേശ പൗരനും ആണ് റിമാൻഡിലായതെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇവരുടെ പേര് വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. ചട്ട ലംഘനങ്ങളുടെ പേരിലാണ് നടപടിഎടുത്തത്
Kuwait fire; The dead bodies brought to Kochi airport in the morning will be brought home in specially arranged ambulances.